കൊച്ചി : ജൂലൈ എട്ട് ഞായറാഴ്ച രാവിലെ അഞ്ച് മണി മുതല്‍ 9 മണി വരെ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇരുമ്ബനം പാലം മുതല്‍ കൊച്ചിന്‍ റിഫൈനറി വരെ വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഈസ്റ്റ് ട്രാഫിക് അറിയിച്ചു.

പ്രൊപ്പലൈന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രൊജക്ടിന്റെ (പിഡിപിപി) ഭാഗമായി കൊച്ചിന്‍ റിഫൈനറിയിലേക്ക് ഓവര്‍ ഡൈമെന്‍ഷണല്‍ കണ്‍സൈന്‍മെന്റ്‌സ് (ഒഡിസി) കയറ്റിയ വാഹനം ഇരുമ്ബനം റെയില്‍വേ യാര്‍ഡില്‍ നിന്നും ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറിയിലേക്ക് കൊണ്ടുപോകുന്നതിനാല്‍ ഈ സമയത്ത് യാത്രക്കാര്‍ സീപോര്‍ട്ട്എയര്‍പോര്‍ട്ട് റോഡിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കി സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *