ഉദയ്പൂര്‍ : കമിതാക്കളെന്നാരോപിച്ച് രാജസ്ഥാനില്‍ രണ്ടുപേരെ നഗ്‌നരാക്കി നടത്തിയതുമായി ബന്ധപ്പെട്ട് ഉദയ്പൂര്‍ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. നഗ്‌നരാക്കി നടത്തിയത് ആളുകള്‍ വീഡിയോയില്‍ പകര്‍ത്തുകയും അത് സാമൂഹ്യമാധ്യമം വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണെന്നും അസിസ്റ്റന്റ് സൂപ്രണ്ടന്റ് ഓഫ് പൊലീസ് ഹര്‍ഷ രാത്‌നൂ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലും സമാന സംഭവമുണ്ടായിരുന്നു. കമിതാക്കളായ യുവതിയേയും യുവാവിനേയും ആളുകള്‍ മര്‍ദ്ദിക്കുകയും നഗ്‌നരാക്കി നടത്തുകയും ചെയ്തു. കൂടാതെ 20 വയസുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. 18 പേരെയാണ് അന്നത്തെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അതില്‍ കമിതാക്കളായ യുവതിയുടെയും യുവാവിന്റെയും അച്ഛന്‍മാരുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *