ക്രിസ്മസ് അടുത്തതോടെ കര്‍ണാടക അടക്കമുള്ള അയൽസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാൻ മാർഗമില്ലാതെ മലയാളികൾ. ബെംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് ക്രിസ്മസിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ 6000 രൂപയാണ് സ്വകാര്യ ബസുകളിലെ നിരക്ക്.
ട്രെയിനുകളിൽ വിഷുവരെയുള്ള ടിക്കറ്റ് ബുക്കിങ് ഇപ്പോഴേ വെയ്റ്റിങ് ലിസ്റ്റിൽ ആണ്. തോന്നിയ പോലെയുള്ള നിരക്ക് വർധന തടയാൻ സർക്കാർ ഇടപെടണമെന്ന ആവശ്യം പതിവ് പോലെ ഉയർന്നിട്ടുണ്ടെങ്കിലും നടപടികൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല

