ഗുരുഗ്രാം : ഹരിയാനയിലെ ഗുരുഗ്രാമിൽ 13 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചവറുകൂനയിൽ തള്ളി. കുട്ടിക്കു ക്രൂരമായ മർദനമേറ്റിട്ടുണ്ടെന്നും മൂന്നു യുവാക്കൾക്കെതിരെ കേസെടുത്തെന്നും പൊലീസ് പറഞ്ഞു.
ജോലിക്കു പോയ സഹോദരനു ഭക്ഷണമെത്തിച്ചു മടങ്ങിവരുന്ന വഴിക്കാണു യുവാക്കൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തുവച്ചു പീഡിപ്പിച്ചത്. അവശയായി, രക്തത്തിൽ കുളിച്ചനിലയിലാണു ചവറുകൂനയിൽ ചവറുകൂനയിൽ കുട്ടിയെ കണ്ടെത്തിയതെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു.
