വയനാട്ടിൽ  വീണ്ടും കടുവ? തൊഴുത്തിൽക്കെട്ടിയിരുന്ന പശുക്കിടാവിനെ കൊന്നു

ബത്തേരി വാകേരിയിൽ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. വാകേരി സീസിയിൽ തൊഴുത്തിൽക്കെട്ടിയിരുന്ന പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു. ഞാറക്കാട്ടിൽ സുരേന്ദ്രന്റെ വീട്ടിലെ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ ആണ് കടുവ ഇന്നലെ രാത്രി കൊന്നത്. കാൽപ്പാടുകൾ വനംവകുപ്പ് പരിശോധിക്കുകയാണ്. വനപാലകർ സ്ഥലത്തെത്തി.

വാകേരിക്ക് അടുത്ത് മൂടക്കൊല്ലിയിൽ പ്രജീഷ് എന്ന യുവാവിനെ ഡിസംബർ ഒൻപതിന് കടുവ കൊന്നിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച കടുവയെ പിടികൂടി തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റുകയും ചെയ്തിരുന്നു. ഞാറ്റാടി എന്ന സ്ഥലത്ത് തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ കടുവ കൊന്നത് ഒരാഴ്ച മുൻപാണ്. ഇതിനു പിന്നാലെയാണു വീണ്ടും കടുവയുടെ ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *