തമിഴ് ഹാസ്യതാരം ബോണ്ടാ മണി അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യതാരം ബോണ്ടാ മണി അന്തരിച്ചു. 60 വയസായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് വീട്ടില്‍വച്ച് ബോണ്ട മണി ബോധരഹിതനായി. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുക ആയിരുന്നു.

ശ്രീലങ്കന്‍ സ്വദേശിയായ ബോണ്ട മണി 1991-ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത ‘പൗനു പൗനൂതന്‍’ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം ചെറിയ വേഷങ്ങളില്‍ തിളങ്ങിയ നടന്‍ ഹാസ്യ നടനായി പ്രശസ്തനായി.

സുന്ദര ട്രാവല്‍സ്, മറുദമല, വിന്നര്‍, വേലായുധം, സില്ല തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച് ശ്രദ്ധ നേടി. 2019ല്‍ പുറത്തിറങ്ങിയ ‘തനിമൈ’ എന്ന ചിത്രത്തിലാണ് അദ്ദേഹം ഒടുവില്‍ അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *