36 ദിവസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍; അമ്മ കസ്റ്റഡിയില്‍

തിരുവനന്തപുരം: പോത്തന്‍കോട് 36 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സരിത – സജി ദമ്പതികളുടെ മകന്‍ ശ്രീദേവിനെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ സരിതയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് സജി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിന്റെ കെെവരിയിൽ കു‍ഞ്ഞിന്റെ ടവൽ കണ്ടതിനെ തുടർന്ന് പോലീസ് സംശയമുന്നയിച്ചു. പിന്നാലെ, പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് അ​ഗ്നിരക്ഷാസേന ഉദ്യോ​ഗസ്ഥരെത്തിയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെത്തിച്ചത്.

കുഞ്ഞിനെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വീടിന്റെ പിറകിലെ കിണറ്റില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്ത് പോത്തന്‍കോട് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *