ബാങ്കേഴ്സ് ക്ലബ്ബ് കുടുംബ സംഗമം നടത്തി

തൃശൂർ: ജില്ലയിലെ ബാങ്ക് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ബാങ്കേഴ്സ് ക്ലബ്ബ് ‘ഫാമിലിയ 2024’ കുടുംബ സംഗമം നടത്തി. തൃശൂരിൽ സംഘടിപ്പിച്ച പരിപാടി സിനിമാതാരം ജയശ്രീ ശിവദാസ് ഉദ്ഘാടനം ചെയ്തു. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായാണ് കുടുംബ സംഗമം നടത്തിയത്. ഉദ്യോഗസ്ഥർക്കായി ഗാനസന്ധ്യ, വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ബാങ്കേഴ്സ് ക്ലബ്ബ് പ്രസിഡന്റ് രഞ്ജിത്ത് രാമചന്ദ്രൻ, എക്സിക്യൂട്ടീവ് പ്രസിഡന്റുമാരായ സുനിൽ. കെ, ബോബി എബ്രഹാം മാത്യു, സെക്രട്ടറി സ്റ്റീവ് സ്റ്റീഫൻ വർഗീസ്, ട്രഷറർ ജോക്കി വി പുളിക്കൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *