പ്രധാനമന്ത്രിയെ സാക്ഷിയാക്കി  ഭാഗ്യാ സുരേഷിന് ശ്രേയസ് മോഹൻ താലിചാർത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കി നടൻ സുരേഷ് ഗോപിയുടെ (Suresh Gopi) മൂത്തപുത്രി ഭാഗ്യാ സുരേഷ് ഗോപിക്ക് (Bhagya Suresh Gopi) ശ്രേയസ് മോഹൻ താലിചാർത്തി. ഗുരുവായൂർ ക്ഷേത്രനടയിൽ തീർത്തും ലളിതമായാണ് താലിചാർത്തൽ നടന്നത്. തൊട്ടടുത്ത സ്വകാര്യ കൺവെൻഷൻ സെന്ററിൽ സൂപ്പർ താരങ്ങൾ ഉൾപ്പെടെ എത്തിച്ചേർന്നിരുന്നു. ഇവിടെയാണ് വിശാലമായ വിവാഹവിരുന്നും സൽക്കാരവും. കഴിഞ്ഞ ദിവസം വൈകുന്നേരം നരേന്ദ്ര മോദി കേരളത്തിലെത്തിയിരുന്നു. രാവിലെ എട്ടേമുക്കാലിനും ഒൻപത് മണിക്കും ഇടയിലെ ശുഭ മുഹൂർത്തത്തിലായിരുന്നു വിവാഹം.

നീണ്ട നേരത്തെ ക്ഷേത്ര ദർശനത്തിനു ശേഷമാണ് നരേന്ദ്ര മോദി താലികെട്ടൽ ചടങ്ങിൽ എത്തിച്ചേർന്നത്.ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികൾ ചേർന്നാണ് സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *