‘എല്ലാവരും പങ്കെടുത്തതില്‍ സന്തോഷം; വിവാഹം ഇത്രയും വലിയ സ്‌കെയിലില്‍ പോകുമെന്ന് ഒരിക്കലും വിചാരിച്ചില്ല’: ഭാഗ്യ സുരേഷ്

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെയും ബിസിനസുകാരന്‍ ശ്രേയസിന്റെയും വിവാഹമാണ് സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ച. പ്രധാനമന്ത്രിയടക്കം പങ്കെടുത്ത വിവാഹത്തിന് ശേഷം റിസപ്ഷന്റെ തിരക്കിലാണ് ഭാഗ്യയും നവവരനും.

ഗുരുവായൂരില്‍ നടന്ന വിവാഹത്തിന് ശേഷം കൊച്ചിയിലും തിരുവനന്തപുരത്തും സിനിമാ-രാഷ്ട്രീയ താരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹ റിസപ്ഷനും നടന്നു. നിരവധി സെലിബ്രിറ്റികളാണ് വിവാഹത്തിന്റെ ഭാഗമായത്. അതേസമയം, വിവാഹം ഇത്ര വലിയ സ്‌കെയിലില്‍ ആകുമെന്ന് കരുതിയില്ലെന്ന് പറയുകയാണ് സുരേഷ് ഗോപി.

എല്ലാവരും വിവാഹത്തില്‍ പങ്കെടുത്തതില്‍ സന്തോഷമുണ്ടെന്നും ആളുകള്‍ കുറച്ച് അധികമായിപ്പോയതിന്റെ തിക്കും തിരക്കുമുണ്ടായിരുന്നെന്നും ഭാഗ്യ പറഞ്ഞു. തിരുവനന്തപുരത്തെ വിവാഹസത്കാരവും കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരപുത്രി.

‘ഒന്നും പറയാനില്ല. എല്ലാവരും വന്നതില്‍ സന്തോഷം. കുറച്ചധികം ആളുകളായിപ്പോയി. അതിന്റെ ഒരു ബഹളവും തിരക്കുമുണ്ടായിരുന്നു. നന്ദിയുണ്ട്. ഇത്രയും വലിയ സ്‌കെയിലില്‍ പോകുമെന്ന് ഒരിക്കലും വിചാരിച്ചില്ല. കൂടുതലൊന്നും പറയാനില്ല.’-എന്നായിരുന്നു ഭാഗ്യയുടെ വാക്കുകള്‍.

‘എല്ലാവരും പങ്കെടുത്തതില്‍ സന്തോഷം; വിവാഹം ഇത്രയും വലിയ സ്‌കെയിലില്‍ പോകുമെന്ന് ഒരിക്കലും വിചാരിച്ചില്ല’: ഭാഗ്യ സുരേഷ്

ഭാഗ്യ സുരേഷ് വിവാഹത്തിന് ഓറഞ്ച് സാരിയും കൊച്ചിയിലെ റിസപ്ഷന് വെള്ള ലെഹങ്കയും തിരുവനന്തപുരത്തെ സത്കാരത്തിന് പിങ്ക് സാരിയുമാണ് തിരഞ്ഞെടുത്തിരുന്നത്. കൂടാതെ, സംഗീത് പരിപാടിക്ക് ഭാഗ്യ ധരിച്ച പച്ച ലെഹങ്കയും വിവാഹത്തിന്റെ തലേദിവസം ധരിച്ച സെറ്റ് ദാവണിയും ശ്രദ്ധേയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *