39ആമത് സംസ്ഥാന സ്ബ്ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ എറണാകുളത്തിന് വിജയ തുടക്കം. ഇന്ന് എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തിരുവനന്തപുരത്തെ ആണ് എറണാകുളം പരാജയപ്പെടുത്തിയത് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു വിജയം. എറണാകുളത്തിനായി മനക് ചന്ദ് പ്രസാദ്, ജോജോ, ആര്‍തര്‍ ക്രിസ് റോച എന്നിവരാണ് ഇന്ന് ഗോളുകള്‍ നേടിയത്.
2018-07-10
