മാഹിയിൽ നിന്നും മദ്യം കടത്തിക്കൊണ്ടുവന്നകോഴിക്കോട് സ്വദേശിയായ  യുവതിയും യുവാവും അറസ്റ്റിൽ

തൃശ്ശൂർ: മാഹിയിൽ നിന്നും മദ്യം കടത്തിക്കൊണ്ടുവന്ന യുവതിയും യുവാവും അറസ്റ്റിൽ.  കോഴിക്കോട് സ്വദേശികളായ മലാപ്പറമ്പ്‌ പാറപ്പുറത്ത് വീട്ടിൽ ഡാനിയൽ (40), കുറ്റിച്ചിറ സ്വദേശിനി വലിയകത്ത് വീട്ടിൽ സാഹിന (45) എന്നിവരാണ് അറസ്റ്റിലായത്. ഇവർ കാറിൽ കൊണ്ടുവന്ന  72 ലിറ്റർ വിദേശമദ്യവും പിടികൂടി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യം കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ കൊടകര പാലത്തിന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്. കാറിന്റെ ഡിക്കിയിൽ എട്ട് പെട്ടികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. എക്സൈസ് ഇരിങ്ങാലക്കുട റേഞ്ച് എസ്.ഐ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *