പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ ഉത്തവാദിത്വം തെഹ്‌റീക്ക് ഇ താലിബാന്‍ പാക്കിസ്ഥാന്‍ ഏറ്റെടുത്തു. ആക്രമണത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. 56 പേര്‍ക്ക് പരിക്കേറ്റിരുന്നു.

പെഷവാറിലെ യാക്തൂത് പ്രദേശത്ത് അവാമി നാഷണല്‍ പാര്‍ട്ടിയുടെ (എഎന്‍പി) തെരഞ്ഞെടുപ്പ് റാലിയിലാണ് സംഭവമുണ്ടായത്. ശരീരത്തില്‍ ബോംബുകള്‍ ഘടിപ്പിച്ചെത്തിയ ഭീകരന്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ജൂലൈ 25ന് നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന്‍ മുന്‍പായി സുരക്ഷാ ഭീഷണിയുണ്ടെന്ന് പാക്കിസ്ഥാന്‍ സൈനിക വക്താവ് അറിയിച്ച് മണിക്കൂറുകള്‍ക്കകമാണ് സ്‌ഫോടനമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *