ഡൗൺ ട്രെൻഡിന് വിരാമം ! സംസ്ഥാനത്ത്  തിരിച്ചുകയറി സ്വർണ്ണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 60 രൂപ വർദ്ധിച്ച് 5,710 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവില ഡൗൺ ട്രെൻഡിന്റെ പാതയിലായിരുന്നു. ഇന്നലെ ഫെബ്രുവരി മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു സ്വർണവില.

ആഗോള വിപണികളിലെ വില മാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണിയിൽ പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്വർണം നിർണായക തലത്തിലൂടെയാണ് കടന്നു പോകുന്നത്. ട്രോയ് ഔൺസിന് 2004.01 ഡോളർ എന്നതാണ് ആഗോളനില നിലവാരം. സ്വർണവില വരും ദിവസങ്ങളിൽ ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകാൻ സാധ്യതയുള്ളതിനാൽ സ്വർണാഭരണ പ്രേമികൾ ബുക്കിംഗ് നടത്തുന്നതാണ് ഉചിതം. ഇതുവഴി വില കുറഞ്ഞാൽ വിപണി വിലയിലും, കൂടിയാൽ ബുക്കിംഗ് വിലയിലും സ്വർണം സ്വന്തമാക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *