‘യുവതിയെ തടഞ്ഞു നിർത്തി ലൈംഗിക ചുവയോടെ സംസാരിച്ചു’- തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡന്റിനെതിരെ പോലീസ് കേസ്

തിരുവനന്തപുരം: ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയിൽ പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരെ പൊലീസ് കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവികൾ പരിശോധിച്ച ശേഷമാണ് രാധാകൃഷ്ണനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്. യുവതിയുമായി റോഡിൽ വച്ച് വാക്ക് തർക്കം ഉണ്ടാെയെന്നാണ് രാധാകൃഷ്ണൻ സമ്മിതിച്ചിട്ട്ടുള്ളത്.

എന്നാൽ, ലൈംഗികച്ചുവയോടെ സംസാരിക്കുകയോ അധിക്രമം കാണിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാധാകൃഷ്ണന്റെ മൊഴി. കേസിൽ കൂടുതൽ സാഹചര്യ തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ മൂന്നിന് രാത്രിയിലാണ് സംഭവം നടന്നത്. സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ ബൈക്കിലെത്തിയ ആൾ പിന്തുടർന്ന് വഴിയിൽ തടഞ്ഞ് നിർത്തി ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്തെ വിവിധ സിസിടിവി ക്യാമറകൾ പരിശോധിച്ചു. പാറ്റൂരിലെ ഒരു ക്യാമറയിൽ നിന്നാണ് രാധാകൃഷ്ണൻ യുവതിയോട് സംസാരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാധാകൃഷ്ണനെ കന്റോൺമെന്റ് പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *