ബൈക്കിന് പുറകെ കടിക്കാന്‍ ഓടി തെരുവുനായ, രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അപകടം, 45കാരന് ദാരുണാന്ത്യം

കൊല്ലം: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല്‍പ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം. കൊല്ലം ജില്ലയിലെ പന്മന പുതുവിളയില്‍ നിസാര്‍ ആണ് മരിച്ചത്. തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

ഈ മാസം ഒന്‍പതിന് പുലര്‍ച്ചെ 1.25 നാണ് അപകടം നടന്നത്. കൊല്ലം ചവറയില്‍ വെച്ചായിരുന്നു അപകടം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു നിസാര്‍. ഇദ്ദേഹത്തിന്റെ വാഹനത്തിന് പുറകെ തെരുവുനായ കുരച്ചുകൊണ്ട് ഓടുകയായിരുന്നു.

നായയെ കണ്ട് പേടിച്ച നിസാര്‍ കടിയേല്‍ക്കാതിരിക്കാന്‍ ബൈക്ക് വേഗതയില്‍ ഓടിച്ചു. ഇതിനിടെ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിച്ചു. തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *