രാത്രി ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിന് മുൻപിൽ കടുവ: അദ്ഭുതകരമായ രക്ഷപ്പെടൽ

പുൽപ്പള്ളി: രാത്രി വീട്ടിലേക്കു ബൈക്കിൽ പോവുകയായിരുന്ന യുവാവ് കടുവയുടെ  മുൻപിൽനിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി പുൽപ്പള്ളി 56 ലാണു സംഭവം. അനീഷ് എന്നയാളാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനീഷിനെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം ഇവിടെ ഒരു കന്നുകാലിയെ കടുവ കൊന്നിരുന്നു. ഈ സ്ഥലത്തിനോടു ചേർന്നാണു വീണ്ടും കടുവ എത്തിയത്. അതേസമയം ആശ്രമക്കൊല്ലി ഐക്കരകുടിയില്‍ എല്‍ദോസിന്റെ പശുക്കിടാവിനെ കടുവ പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *