ഏക മകൾ ആൺസുഹൃത്തിനൊപ്പം പോയി, കൊല്ലത്ത് മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി

കൊല്ലത്ത് മകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52), ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. അമിതമായി ഗുളിക കഴിച്ച് ഇരുവരും ജീവനൊടുക്കുകയായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു വെള്ളിയാഴ്ച രാത്രിയും ഉണ്ണികൃഷ്ണപിള്ള ഇന്നലെ പുലർച്ചെയും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇവരുടെ കിടപ്പുമുറിയ്ക്കുള്ളിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മകളെ മൃതദേഹങ്ങൾ കാണിക്കരുതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ ഉള്ളത്. വൃക്കരോഗിയാണ് ഉണ്ണികൃഷ്ണ പിള്ള. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ അദ്ദേഹം അവധിയ്ക്ക് നാട്ടിൽ എത്തിയതായിരുന്നു. ബിന്ദുവുമൊത്ത് തിരികെ ജോലി സ്ഥലത്തേക്ക് പോകാനിരിക്കെ ആയിരുന്നു മകൾ ആൺസുഹൃത്തിനൊപ്പം പോയത്.

Leave a Reply

Your email address will not be published. Required fields are marked *