തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടാട്ട് സ്വദേശി സുമേഷ് (35), ഭാര്യ സംഗീത (33), മകൻ ഹരിൻ (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും മകനെ മുറിയുടെ തറയിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ദമ്പതിമാർ മകനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയെന്നാണ് നിഗമനം.

വിദേശത്തായിരുന്ന സുമേഷ് 12 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. വീട് തുറക്കാത്തതിനെത്തുടർന്ന് അയൽവാസികൾ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്നു കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.

Three members of a family are dead in Thrissur

Leave a Reply

Your email address will not be published. Required fields are marked *