കനല്‍ചാട്ടത്തിനിടെ പത്ത് വയസുകാരൻ തീ കൂനയിലേക്ക് വീണു: സംഭവം ആലത്തൂരില്‍

പാലക്കാട്: ആലത്തൂരില്‍ കനല്‍ചാട്ടത്തിനിടെ പത്ത് വയസ്സുകാരന് പരിക്കേറ്റു. കനല്‍ച്ചാട്ടം നടത്തുന്നതിനിടെ വിദ്യാർത്ഥി തീ കൂനയിലേക്ക് വീഴുകയായിരുന്നു. പാലക്കാട് ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. പൊങ്കല്‍ ഉത്സവത്തിനിടെ ഇന്ന് പുലർച്ചെ അഞ്ചരമണിയോടുകൂടിയായിരുന്നു അപകടം സംഭവിച്ചത്.

സാരമായി പൊള്ളലേറ്റ കുട്ടിയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പരിക്ക് സാരമുള്ളതല്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *