‘കുത്തിത്തിരിപ്പില്‍ കേരളത്തിന്റെ മുത്തയ്യ മുരളീധരന്‍’ – മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ‘കുത്തിത്തിരിപ്പി’ന്റെ കാര്യത്തില്‍ ‘കേരളത്തിന്റെ മുത്തയ്യ മുരളീധരന്‍’ എന്ന് മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് പറഞ്ഞതിനാണോ ടി എന്‍ പ്രതാപന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതെന്നു റിയാസ് ചോദിച്ചിരുന്നു.

പിന്നാലെ ടി എന്‍ പ്രതാപനെ കേരളത്തിന്റെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ചുമതലയേല്‍പ്പിച്ചതില്‍ ആശംസ നേര്‍ന്നുകൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിമര്‍ശനം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇത്രയും കുത്തിത്തിരുപ്പ് പറ്റുമെങ്കിൽ താങ്കൾക്ക് മുത്തയ്യ മുരളീധരന്റെ പിൻഗാമിയായി ക്രിക്കറ്റിൽ ഒരു കൈ നോക്കിക്കൂടെ മിനിമം കേരള മുത്തയ്യയാകാം.
അത് പോട്ടെ കേരളത്തിനു വേണ്ടി ശബ്ദിച്ചു എന്ന് കുത്തിത്തിരുപ്പ് സ്പെഷ്യലിസ്റ്റ് ‘കേരള മുത്തയ്യ ‘ പറഞ്ഞ TN പ്രതാപനെ കേരളത്തിലെ കോൺഗ്രസ്സ് വർക്കിംഗ് പ്രസിഡന്റ് എന്ന വലിയ ഉത്തരവാദിത്വം ഏല്പ്പിച്ചു.

ഇനി റിയാസ് പോയി കേരളത്തിനു വേണ്ടി ഒന്നും ചെയ്യാത്ത ‘ഇൻ ലോ വിജയൻ സാറിനോട്’ ആ CAA- NRC പ്രക്ഷോഭത്തിന്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ പറയു കേരള മുത്തയ്യെ….

Leave a Reply

Your email address will not be published. Required fields are marked *