തൃശൂരിൽ വൻ കഞ്ചാവ് വേട്ട; ലോറിയിൽ കടത്താൻ ശ്രമിച്ച 130 കിലോ കഞ്ചാവ് പിടികൂടി

തൃശൂർ: കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്താൻ ശ്രമിച്ച 130 കിലോ ഗ്രാം കഞ്ചാവാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന രണ്ടുപേർ പിടിയിലായി. അന്തിക്കാട് സ്വദേശികളായ അനൂസൽ, ശരത് എന്നിവരാണ് പിടിയിലായത്.

വിൽപ്പനക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ലോറിയിൽ രഹസ്യ അറയുണ്ടാക്കി അതിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. റൂറൽ ഡാൻസാഫ് ടീമും കൊടുങ്ങല്ലൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇവരുടെ സംഘത്തിലെ മറ്റുള്ളവരെയും പിടികൂടുമെന്നും അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കൊടുങ്ങല്ലൂർ തെക്കേ നടയ്ക്ക് സമീപത്തു വച്ചാണ് ലോറി തടഞ്ഞ് പരിശോധിച്ചത്. ഇടുക്കി രജിസ്ട്രേഷനുള്ള വണ്ടിയാണ് പിടികൂടിയത്. ഒ‍ഡിഷയിൽ നിന്നാണ് ലോറി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *