തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളും അഞ്ചുതെങ്ങ് സ്വദേശികളുമായ പനയടിമ(56), വര്‍ഗീസ് (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം. ശക്തമായ തിരയില്‍പെട്ട് ഇവര്‍ സഞ്ചരിച്ച ബോട്ട് മറിയുകയായിരുന്നു.

അഞ്ചുതെങ്ങ് സ്വദേശി ജോണ്‍സന്റെ വള്ളമാണു മറിഞ്ഞത്. സര്‍ക്കാരിന്റെ അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനമാണ് അപകടത്തിനു കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.

കരയ്‌ക്കെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറും. തിരുവനന്തപുരത്തും മറ്റും കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *