ന്യൂഡല്‍ഹി: ഇന്ത്യയ്ക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്ന കുപ്രസിദ്ധ ഭീകരന്‍ ഫാറൂഖ് ദേവ്തിവാലയെ യു.എ.ഇ പാക്കിസ്ഥാന് കൈമാറി.

ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയിലും ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദീനിലും അംഗമായിരുന്ന ദേവ്തിവാല, മുന്‍ ഗുജറാത്ത് ആഭ്യന്തര വകുപ്പ് മന്ത്രി പാണ്ഡ്യയെ വധിച്ചത് ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാളെ വിട്ട് തരണമെന്ന് ഇന്ത്യ നേരത്തെ തന്നെ യു.എ.ഇയോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ 17 വര്‍ഷമായി ഒളിവിലായിരുന്ന ദേവ്തിവാല ഡി കമ്പനിയിലെ സജീവ അംഗമായിരുന്നു. ദാവൂദ് ഇബ്രാഹീമിലേക്കും ഛോട്ടാ ഷക്കീലിലേക്കും ഇന്ത്യക്ക് എത്താനുള്ള തുറുപ്പ് ചീട്ടുമായിരുന്നു ഇയാള്‍. നിലവില്‍ മഹാരാഷ്ട്ര എ.ടി.എസ്സിന്റെ കസ്റ്റഡിയിലുള്ള ഫൈസല്‍ മിസ്ര, അള്ളാരഖാ മന്‍സൂരി എന്നീ ഭീകരര്‍ക്ക് പരിശീലനം നല്‍കിയ കേസിലും പ്രതിയാണ് ഇയാള്‍.

Leave a Reply

Your email address will not be published. Required fields are marked *