ടിക്കറ്റ് ചോദിച്ചതിൽ പക; തൃശൂരിൽ ടിടിഇയെ ഇതര സംസഥാന തൊഴിലാളി  ട്രെയിനിൽനിന്നു തള്ളിയിട്ട് കൊന്നു

ടിക്കറ്റ് ചോദിച്ചതിനെത്തുടർന്ന് ഇതര സംസഥാന തൊഴിലാളി ടിക്കറ്റ് പരിശോധകനെ ട്രെയിനിൽനിന്നു തള്ളിയിട്ടു കൊന്നു. എറണാകുളം ഡിപ്പോയിലെ ടിക്കറ്റ് പരിശോധകനായിരുന്ന കെ.വിനോദ് ആണ് കൊല്ലപ്പെട്ടത്.

മുളങ്കുന്നത്തുകാവ് സ്റ്റേഷനു സമീപത്താണ് വിനോദിനെ തള്ളിയിട്ടത്. താഴെ വീണ ഇദ്ദേഹത്തിന്റെ ദേഹത്തുകൂടി ട്രെയിൻ കയറിയതിനെത്തുടർന്നാണു മരണം. പ്രതിയെ പാലക്കാടുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം – പട്ന എക്സ്പ്രസ് വൈകിട്ട് തൃശൂർ സ്റ്റേഷൻ വിട്ടശേഷം ആണു സംഭവം. ടിക്കറ്റ് ചോദിച്ചെത്തിയ പരിശോധകനും ഇതര സംസ്ഥാന തൊഴിലാളിയും തമ്മിൽ തർക്കം ഉണ്ടായി. ഇതിനെത്തുടർന്നാണ് ഇയാൾ ടിടിഇയെ ആക്രമിച്ച് തള്ളിയിട്ടത്.

കെ വിനോദ്

ഒഡീഷ സ്വദേശിയായ രജനീകാന്ത് എന്നയാളാണ് റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *