ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം: മലപ്പുറം വണ്ടൂർ നടുവത്ത് മരുമകന്റെ വെട്ടേറ്റ് ഭാര്യാമാതാവ് മരിച്ചു. വരിച്ചാലില്‍ സല്‍മത്ത് (52) ആണ് മരിച്ചത്. സംഭവത്തില്‍ മരുമകൻ സമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നു പൊലീസ് പറഞ്ഞു. സമീർ മകളെ വെട്ടാൻ ശ്രമിക്കുന്നത് കണ്ട സൽമത്ത് തടഞ്ഞപ്പോഴാണ് വെട്ടേറ്റത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *