കോഴിക്കോട്: മികച്ച വാര്‍ത്താ അവതാരകനുള്ള പന്ത്രണ്ടാമത് മണപ്പുറം മിന്നലെ അവാര്‍ഡ് മീഡിയവണ്‍ ഡെപ്യൂട്ടി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ കെ ആര്‍ ഗോപീകൃഷ്ണന്. വ്യൂ പോയിന്റിന്റെ അവതരണത്തിന് നേരത്തെ മികച്ച അഭിമുഖകാരനുള്ള മിന്നലെ അവാര്‍ഡ് ഗോപികൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. മികച്ച വാര്‍ത്താ അവതാരകനുള്ള സംസ്ഥാന അവാര്‍ഡ് നേരത്തെ മൂന്നു തവണ നേടിയിട്ടുണ്ട്. വയലാര്‍ പുരസ്‌കാരം, ശാന്തദേവി പുരസ്‌കാരം, കാഴ്ച ടെലിവിഷന്‍ അവാര്‍ഡ് എന്നിവയ്ക്കും അര്‍ഹനായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *