ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം തള്ളി സുപ്രീം കോടതി.

നിലവില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസായതിനാലും വിചാരണ തുടങ്ങാനിരക്കുന്നതിനാലും വീണ്ടും അന്വേഷണം സാധ്യമല്ലെന്നാണ് ജസ്റ്റീസ് അരുണ്‍ മിശ്രയും ജസ്റ്റീസ് അബ്ദുള്‍ നാസറും അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ഡല്‍ഹി ഹൈക്കോടതി സ്വാമിയുടെ ഈ ആവശ്യം തള്ളിയിരുന്നു.

കേസില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഡല്‍ഹി പാട്യാലഹൗസ് കോടതി തരൂരിന് ജാമ്യം അനുവദിച്ചത്. ആത്മഹത്യപ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനുമാണ് തരൂരിന്റെ പേരില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *