അഹമ്മദാബാദ്: പീഡന ആരോപണത്തെ തുടര്‍ന്ന് വിവാദത്തിലായ ഗുജറാത്തിലെ ബി.ജെ.പി ഉപാദ്ധ്യക്ഷന്‍ രാജിവച്ചു. മുന്‍ എം.എല്‍.എകൂടിയായ ജയന്തി ബനുഷാലിയാണ് രാജിവച്ചത്.

സൂറത്ത് സ്വദേശിനിയായ 21കാരിയാണ് 52കാരനായ ജയന്തി ബനുഷാലിക്കെതിരെ ആരോപണം ഉന്നയിച്ചത്. ജൂലായ് 10നാണ് പൊലീസ് കമ്മിഷണര്‍ക്ക് പെണ്‍കുട്ടി പരാതി നല്‍കിയത്. കോളേജില്‍ അഡ്മിഷന്‍ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പലയിടത്തും വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ ബനുഷാലി നിഷേധിച്ചു. ബനുഷാലിക്കെതിരെ നടന്ന ഗൂഡാലോചനയുടെ ഭാഗമാണ് ആരോപണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ജിത്തു വഗാനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *