ന്യൂഡല്‍ഹി: ആമസോണിന്റെ പ്രൈം ഡേ വില്‍പ്പന മേളയ്‌ക്കൊപ്പം ഫ്‌ളിപ്പ്കാര്‍ട്ടും ഓഫര്‍ സെയിലുമായി രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ഷോപ്പിങ് ഡേയ്‌സ് സെയില്‍ എന്ന് പേരിട്ടിരിക്കുന്ന വില്‍പ്പന 16 നാണ് ആരംഭിക്കുന്നത്. മിക്കവാറും എല്ലാ സ്മാര്‍ട് ഫോണുകള്‍ക്കും എക്‌സ്‌ചേയ്ഞ്ച് ഓഫറും ബൈ ബാക്ക് ഗാരന്റിയും ലഭിക്കും.

വൈകീട്ട് നാല് മണി മുതലാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ആദായ വില്പന ആരംഭിക്കുന്നത്. സാംസങ്, ഗൂഗിള്‍, വിവോ തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്ട് ഫോണുകള്‍, ഗൃഹോപകരണങ്ങള്‍,വീട്ടുപകരണങ്ങളും കുട്ടികളുടെ കളിപ്പാട്ടങ്ങളും വരെ ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ എന്നിവയടക്കം നിരവധി ഉല്‍പ്പന്നങ്ങള്‍ ഓഫര്‍ വിലയില്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങാം. ആമസോണ്‍ ലോഞ്ച് പാഡ് തെരഞ്ഞെടുത്ത 18 സ്റ്റാര്‍ട്ടപ്പുകളുടെ 25 നൂതന ഉത്പ്പന്നങ്ങള്‍ പ്രൈ ഡേയില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *