കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ പോളിങ് ആരംഭിച്ചു; പലയിടത്തും നീണ്ട ക്യൂ

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പ് വൈകിട്ട് ആറുവരെയാണ്. രാവിലെ മുതല്‍ തന്നെ പല മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടു. വോട്ട് രേഖപ്പെടുത്താന്‍ പ്രമുഖ നേതാക്കളെത്തി. പലയിടത്തും വോട്ടിങ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി. രാവിലെ അഞ്ചര മുതൽ മോക് പോളിങ് നടത്തിയിരുന്നു. ചില ബൂത്തുകളിൽ വേറെ വോട്ടിങ് മെഷീൻ എത്തിക്കേണ്ടിവന്നു. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെണ്ണൽ ജൂൺ നാലിന്. തൽസമയ വിവരങ്ങൾ അറിയാം.

2019 ലെ തെരഞ്ഞെടുപ്പില്‍ ഈ 89 സീറ്റുകളില്‍ 56 എണ്ണത്തിലും എന്‍ഡിഎ ആണ് വിജയിച്ചത്. 24 സീറ്റുകളാണ് യുപിഎ സ്വന്തമാക്കിയത്. ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലായിട്ടായിരുന്നു വോട്ടെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *