രണ്ട് തിരിച്ചറിയൽ കാർഡിന് ഒരേ നമ്പർ: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് വോട്ട് ചെയ്യാനായില്ല: പരാതി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകാതെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം. അദ്ദേഹത്തിന്റെ വോട്ടർ ഐഡിയിലെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കണ്ടെത്തി.

ഇതേത്തുടർന്ന് ക്യാബിനറ്റ് റാങ്കിലുള്ള അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിന് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല.എബ്രഹാമിന്‍റെ പേരിൽ ഉള്ള തിരിച്ചറിയൽ കാർഡിന്റെ നമ്പർ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉള്‍പ്പെട്ടത്.

എങ്ങനെയാണ് ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡുണ്ടായതെന്നതിൽ വ്യക്തതയില്ല. ജഗതിയിൽ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. അദ്ദേഹം കളക്ടർക്ക് പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *