തിരുവല്ലയില്‍ യുവതിക്ക് നേരെ മദ്യപന്റെ ആക്രമണം

പത്തനംതിട്ട: തിരുവല്ലയില്‍ യുവതിക്ക് നേരെ മദ്യപന്റെ ആക്രമണം. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയെ ആക്രമിച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി.

ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന യുവതിയെ തടഞ്ഞു നിര്‍ത്തി താഴെയിട്ട ശേഷം വാഹനവുമായി ഇയാള്‍ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു.

മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഇയാളുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചാണ് ഇയാള്‍ ഇറങ്ങി പോയത്. ശേഷം തിരുവല്ലയിലെത്തിയ ഇയാള്‍ ഇരുചക്ര വാഹനത്തില്‍ വരികയായിരുന്ന 25 കാരിയെ തടഞ്ഞു നിര്‍ത്തി വലിച്ച് താഴെയിടുകയായിരുന്നു.

യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടാണ് 25കാരിയെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ യുവതി ചികിത്സയിലാണ്. ജോജോ സ്ഥിരം മദ്യപാനിയാണെന്നും മദ്യപിച്ച ശേഷം പ്രശ്നമുണ്ടാക്കുന്നത് ഇയാളുടെ സ്ഥിരം രീതിയാണെന്നും പൊലീസ് പറഞ്ഞു.പ്രതിയെ തിരുവല്ല ഗവ.ആശ്രുപത്രിയിൽ ൈവദ്യ പരിശോധനയ്ക്കു കൊണ്ടുപോകാനായി ജീപ്പിൽ കയറ്റിയപ്പോൾ യുവതിയുടെ ബന്ധുക്കൾ കൈകാര്യം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *