കോഴിക്കോട് ജില്ലാ ജയിലിൽ സംഘർഷം; ഉദ്യോഗസ്ഥരടക്കം അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട്: ജില്ലാ ജയിലിൽ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി. മൂന്നു ജയിൽ ഉദ്യോഗസ്ഥര്‍ക്കും രണ്ടു തടവുകാർക്കും പരുക്കേറ്റു. സബ് ജയിലിൽനിന്നു ജില്ലാ ജയിലിലേക്ക് മാറ്റിയ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും തമ്മിലാണ് തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ ഏറ്റുമുട്ടിയത്.

സന്ദർശന സമയം കഴിഞ്ഞതിനെ തുടർന്ന് പ്രതികളിൽ ഒരാളുടെ ബന്ധുക്കളെ കാണാൻ അനുവദിച്ചിരുന്നില്ല. ഇതോടെ തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഏറ്റുമുട്ടുകയുമായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് പാറച്ചാലിൽ അജിത്ത് വർഗീസ് (25), കൊണ്ടോട്ടി മുതുവല്ലൂർ പാറകുളങ്ങര ജിൽഷാദ് (30) എന്നിവരാണ് ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

സംഘർഷത്തിൽ ജയിൽ ഉദ്യോഗസ്ഥന്മാരായ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ രഞ്ജിഷ്, പ്രദീപ്, നിതിൻ എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ ഉദ്യോഗസ്ഥരെയും തടവുകാരെയും ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *