കമ്പി മാറിയിട്ട് ശസ്ത്രക്രിയ നടത്തി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവ്

കോഴിക്കോട്: ഒന്നിന് പിറകെ മറ്റൊന്നായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവ്. കൈക്ക് പൊട്ടലുണ്ടായ കോതിപ്പാലം സ്വദേശി അജിത്തിന് മറ്റൊരു രോഗിക്ക് ഇടേണ്ട കമ്പി ഇട്ട് ശസ്ത്രക്രിയ നടത്തി. ഒരാഴ്ച മുന്‍പാണ് ഇയാള്‍ക്ക് വാഹനാപകടം സംഭവിക്കുന്നത്. ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കൈക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തി മെഡി.കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

ഇന്നലെയാണ് സുജിത്തിന്റെ ശസ്തത്രക്രിയ നടത്തിയത്. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം നടത്തിയ എക്സറേയിലാണ് ചികിത്സാപ്പിഴവ് കണ്ടെത്തുകയും ഒന്നുകൂടി ശസ്ത്രക്രിയ ചെയ്യണമെന്ന് കുടുംബത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതോടെ കമ്പി മാറി ഇട്ടതായി ഡോക്ടര്‍ പറഞ്ഞുവെന്നാണ് കുടുംബം പറയുന്നത്. ഇതോടെയാണ് കുടംബം പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തതായി എ.സി.പി പ്രേമചന്ദ്രന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *