ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ബിഗ് ബോസിനെതിരെയുള്ള സോഷ്യല്‍മീഡിയ പ്രതികരണങ്ങളെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച് മോഹന്‍ലാല്‍. എലിമിനേഷന്‍ പ്രക്രിയകളുടെ സംഘര്‍ഷഭരിതമായ രംഗങ്ങളും രസകരമായ ടാസ്‌ക്കുകളും കൊണ്ട് ബിഗ് ബോസ് ആകാംക്ഷയുണ്ടാക്കുന്നു.

ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രോഗ്രാമില്‍ നിങ്ങളെ പോലെയൊരു താരത്തിന് ചേരേണ്ടതുണ്ടോ എന്നു വരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പല പ്രോഗ്രാം എപ്പിസോഡുകളിലും കളിയാക്കലുകളും, എതിര്‍പ്പുകളും പ്രകടമായിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ;

പലരും എന്നോടും ചോദിക്കാറുണ്ട്, ബിഗ് ബോസിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന അഭിപ്രായങ്ങള്‍ ഞാന്‍ കാണുന്നുണ്ടോ എന്ന്. എല്ലാം ഞാന്‍ കാണുന്നുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള രസകരമായ അഭിപ്രായങ്ങള്‍. അതുപോലെ തന്നെ ബിഗ് ബോസ് കുടുംബത്തെ കുറിച്ചുള്ള പൊതുധാരണകള്‍ മാറ്റിമറിക്കുന്ന പ്രകടനങ്ങളാണ് അവര്‍ കാണിക്കുന്നത്. അതാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഞാന്‍ അറിഞ്ഞത്. ബിഗ് ബോസിന്റെ വരവോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ഉണര്‍വാണുണ്ടായത്. പ്രതികരണശേഷിയുള്ള, അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു സമൂഹം തന്നെയാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *