വളർത്തുപൂച്ചയെ കാണാനില്ല; മുത്തച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച് പേരക്കുട്ടി

തൃശൂർ:വളർത്തുപൂച്ചയെ കാണാത്തതിനെ തുടർന്നുള്ള തർക്കത്തിനൊടുവിൽ ഇരിങ്ങാലക്കുടയിൽ മുത്തച്ഛനെ പേരക്കുട്ടി വെട്ടിപ്പരുക്കേൽപ്പിച്ചു. എടക്കുളം കൊമ്പത്ത് വീട്ടിൽ കേശവനാണ് (79) വെട്ടേറ്റത്. ശ്രീകുമാർ ലഹരിയിലാണു മുത്തച്ഛനെ ആക്രമിച്ചതെന്നാണു വിവരം.

വീട്ടിലെ കത്തി ഉപയോഗിച്ചാണ് ശ്രീകുമാർ കേശവനെ ആക്രമിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന കേശവന്റെ ആരോഗ്യനില ഗുരുതരമാണ്. ശ്രീകുമാർ തന്നെയാണ് കേശവനെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുടയിലെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശ്രീജീത്ത് ശ്രീകുമാറിനെ തടഞ്ഞു വയ്ക്കുകയും പിന്നീട് സ്ഥലത്തെത്തിയ കാട്ടൂർ പൊലീസിന് കെെമാറുകയും ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള കേസിൽ പ്രതിയായ ശ്രീകുമാർ ലഹരിക്ക് അടിമയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *