തൃശ്ശൂർ: തൃശ്ശൂരിൽ ശക്തൻ തമ്പുരാൻ പ്രതിമ കെഎസ്ആർടിസി വോൾവോ ബസ് ഇടിച്ച് മറിഞ്ഞ് വീണു. ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് നിസ്സാര പരിക്ക്.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്കുള്ള കെ.എസ്.ആർ.ടി.സി ലോഫ്‌ളോർ ബസ് ആണ് പ്രതിമയ്ക്കുമേൽ ഇടിച്ചുകയറിയത്. എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചുമാറ്റിയപ്പോഴാണ് അപകടമുണ്ടായത് എന്നും ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്
വളരെക്കാലമായുള്ള ആവശ്യങ്ങൾക്കൊടുവിൽ 2020-ൽ ആണ് പ്രതിമ സ്ഥാപിച്ചത്. അടിയന്തരമായി പ്രതിമ പുനഃസ്ഥാപിക്കുമെന്ന് മേയർ എം.കെ വർഗീസ് അറിയിച്ചു.

