കൊച്ചി: എറണാകുളം സൗത്ത് സ്‌റ്റേഷനിലെ വിശ്രമ മുറിയില്‍ ലോകോ പൈലറ്റ് മരിച്ച നിലയില്‍. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് യാത്ര പുറപ്പെടേണ്ടിയിരുന്ന അമൃത എക്‌സ്പ്രസിന്റെ ലോകോ പൈലറ്റ് രാജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡ്യൂട്ടിക്ക് പോകാനായി സഹപ്രവര്‍ത്തകര്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അനക്കമറ്റനിലയില്‍ കാണപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃശൂര്‍ സ്വദേശിയാണ്.

Leave a Reply

Your email address will not be published. Required fields are marked *