കേരള ബ്ലാസ്റ്റേഴ്‌സിന്റെ 31 അംഗ ടീമില്‍ 11 മലയാളികളും. ഇപ്പോഴാണ് ബ്ലാസ്റ്റേഴ്‌സ് ടീം ശരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് ആയതെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം.

സി കെ വിനീത്, അനസ് എടത്തൊടിക, എം പി സ്‌ക്കീര്‍, പ്രശാന്ത് മോഹന്‍, സഹല്‍ അബ്ദുല്‍ സമദ്, അബ്ദുല്‍ ഹക്കു എന്നിവര്‍ ഇതിനു മുമ്പുതന്നെ ഐ എസ് എല്ലില്‍ ബൂട്ടണിഞ്ഞവരാണ്. ഇതാദ്യമാണ് സ്വന്തം നാട്ടിലെ ഇത്രയധികം കളിക്കാര്‍ ഒരു ഐഎസ്എല്‍ ടീമില്‍ ഇടം പിടിക്കുന്നത്.

ആദ്യമായാണ് ഇന്ത്യയില്‍ വമ്പന്‍ ക്ലബ്ബുകള്‍ പങ്കെടുക്കുന്ന ഒരു പ്രീ സീസണ്‍ ടൂര്‍ണമെന്റ് നടക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ടൂര്‍ണമെന്റിനായി കാത്തിരിക്കുന്നത്. അതേസമയം, ലോകകപ്പിന് ശേഷം കൊച്ചിയിലേക്ക് വരുന്ന ഫുട്‌ബോള്‍ ആഘോഷത്തിന് വമ്പന്‍ ഒരുക്കങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *