കടലിൽ കുളിക്കുന്നതിനിടെ അപകടം; ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു

വര്‍ക്കല: വര്‍ക്കല കാപ്പില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശി അല്‍ അമീന്‍(24), കൊട്ടാരക്കര സ്വദേശി അന്‍വര്‍(34) എന്നിവരാണ് തിരയില്‍പ്പെട്ട് മരിച്ചത്. അല്‍ അമീന്റെ സഹോദരിയുടെ ഭര്‍ത്താവാണ് അന്‍വര്‍.

ഇന്ന് ഉച്ചയ്ക്ക് 12.30 ടെയാണ് അപകടം. ഇരുവരും കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടാണ് അപകടമുണ്ടായത്. മൃതദ്ദേഹം പാരിപ്പിള്ളി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

 

Leave a Reply

Your email address will not be published. Required fields are marked *