‘ആർ‌ഡിഎക്സ്’ സിനിമ നിർമാതാക്കൾക്കെതിരെയും പരാതി; സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് തൃപ്പൂണിത്തുറ സ്വദേശിനി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സിനു പിന്നാലെ ആർ‌ഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്ന് തൃപ്പൂണിത്തുറ സ്വദേശിനിയായ അഞ്ജന എബ്രഹാമാണ് പരാതി നൽകിയത്.

സിനിമയക്കായി താൻ ആറു കോടി രൂപ നൽകിയെന്നാണ് അഞ്ജന പറയുന്നത്. 30 ശതമാനം ലാഭവിഹിതം എന്നായിരുന്നു വാഗ്ദാനം. വ്യാജരേഖകളുണ്ടായി നിർമാണ ചെലവ് ഇരട്ടിയിലേറെ പെരുപ്പിച്ച് കാണിച്ചെന്നും അഞ്ജന പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *