സാഹസിക സ്‌കൂട്ടര്‍ യാത്ര നടത്തിയ യുവാക്കളെ നിര്‍ബന്ധിത സാമൂഹിക സേവനത്തിന് നിയോഗിക്കും

ആലപ്പുഴ: കായംകുളം പുനലൂര്‍ റോഡില്‍ വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാതെ സാഹസിക സ്‌കൂട്ടര്‍ യാത്ര നടത്തിയ യുവാക്കളെ നിര്‍ബന്ധിത സാമൂഹിക സേവനത്തിന് നിയോഗിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെയും ഇന്ന് മോട്ടോര്‍ വാഹന വകുപ്പ് വിളിപ്പിക്കും. സംഭവത്തിന് പിന്നാലെ രണ്ട് പേര്‍ മാത്രമാണ് എംവിഡിയ്ക്ക് മുന്നില്‍ ഹാജരായത്.

രണ്ട് ദിവസം മുന്‍പ് ചാരുമൂട് വെച്ചാണ് സംഭവം നടന്നത്. മൂന്ന് പേര് സഞ്ചരിച്ച സ്‌കൂട്ടറാണ് സഹസിക യാത്ര നടത്തിയത്. പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂട്ടര്‍ പിടിച്ചെടുത്തു.

വാഹനം ഓടിച്ച ആളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. വാഹനം ഓടിക്കുമ്പോള്‍ മൂന്ന് പേരും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും മോട്ടോര്‍ വാഹന വകുപ്പ് സംശയം ഉന്നയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *