തൃശൂർ കല്യാൺ മെരിഡിയൻ്റെ താക്കോൽ കൈമാറി

കല്യാൺ ഡവലപ്പേഴ്‌സിൻ്റെ കേരളത്തിലെ പന്ത്രണ്ടാമത് പദ്ധതിയായ തൃശൂരിലെ കല്യാൺ മെരിഡിയൻ കൃത്യസമയത്ത് പണിപൂർത്തിയാക്കി താക്കോൽ കൈമാറി. തൃശൂർ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച താക്കോൽ കൈമാറ്റ ചടങ്ങ് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. കല്യാൺ ഡവലപ്പേഴ്‌സ് തൃശൂരിൽ പണി പൂർത്തിയാക്കി താക്കോൽ കൈമാറുന്ന ആറാമത് പദ്ധതിയാണ് കല്യാൺ മെരിഡിയൻ.

കല്യാൺ ഡവലപ്പേഴ്‌സിൻ്റെ കേരളത്തിലെ പന്ത്രണ്ടാമത് പദ്ധതിയായ തൃശൂരിലെ കല്യാൺ മെരിഡിയൻ പണിപൂർത്തിയാക്കി താക്കോൽ കൈമാറുന്ന ചടങ്ങ് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു. കല്യാൺ ഡവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടർ ആർ കാർത്തിക്, കല്യാൺ ജൂവലേഴ്സ‌് മാനേജിംഗ് ഡയറക്ട‌ർ ടി.എസ്. കല്യാണരാമൻ, കല്യാൺ ജൂവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്‌ടർമാരായ രമേഷ് കല്യാണരാമൻ, രാജേഷ് കല്യാണരാമൻ എന്നിവർ സമീപം.

തൃശൂരിലെ പ്രധാന റെസിഡൻഷ്യൽ മേഖലയായ അയ്യന്തോളിലാണ് കല്യാൺ മെരിഡിയൻ എന്ന ആഡംബരപൂർണമായ ഭവനപദ്ധതി. 11 നിലകളിലായി മനോഹരമായി രൂപകൽപന നിർവഹിച്ച 43 2ബിഎച്ച്കെ, 3ബിഎച്ച്കെ അപ്പാർട്ട്മെന്റ് യൂണിറ്റുകളാണ് കല്യാൺ മെരിഡിയനിലുള്ളത്. സ്വിമ്മിംഗ് പൂൾ, ജിം, പാർട്ടി ഹാൾ, കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങിയ ഏറ്റവും നവീനമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 90201 55555 എന്ന നമ്പരിൽ വിളിക്കുകയോ www.kalyandevelopers.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയെ ചെയ്യുക. K

Leave a Reply

Your email address will not be published. Required fields are marked *