പോലീസ്  തലപ്പത്ത് ‌അഴിച്ചുപണി; മന്ത്രി ഗണേഷ് കുമാറുമായി പോരടിച്ചിരുന്ന ഗതാഗത കമീഷണർ എസ്. ശ്രീജിത്തിനെ സ്ഥലം മാറ്റി

മന്ത്രി ഗണേഷ് കുമാറുമായി പോരടിച്ചിരുന്ന ഗതാഗത കമീഷണർ എസ്. ശ്രീജിത്തിനെ സ്ഥലം മാറ്റി. ട്രാൻസ്പോർട്ട് കമീഷണറായിരുന്ന എഡിജിപി എസ് ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയിലേക്ക് നിയോഗിച്ചിരിക്കുന്നത്. എറണാകുളം ക്രൈംബ്രാഞ്ച് ഐജിയായിരുന്ന എ അക്ബറാണ് പുതിയ ട്രാൻസ്പോർട്ട് കമീഷണർ.

ബിവറേജസ് കോർപറേഷൻ എംഡിയായിരുന്ന എഡിജിപി യോഗേഷ് ഗുപ്തയെ പുതിയ വിജിലൻസ് എഡിജിപിയായി നിയമിച്ചു. വിജിലൻസ് ഡയറക്ടറുടെ പൂർണ അധിക ചുമതലയും നൽകിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയായ ഷെയ്ഖ് ദർവേഷ് സാഹേബിന് കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാന്റെ അധിക ചുമതലയും നൽകി.

ഐജി ഹർഷിത അട്ടല്ലൂരിയാണ് ബിവറേജസ് കോർപറേഷന്റെ പുതിയ എംഡി. പൊലീസ് ഹൗസിങ് കോർപറേഷൻ എംഡിയായിരുന്ന ചക്കിലം നാഗരാജുവിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഐജിയായി നിയോഗിച്ചു. ജെ ജയന്താണ് പൊലീസ് ഹൗസിങ് കോർപറേഷന്റെ പുതിയ മാനേജിങ് ഡയറക്ടർ.

Leave a Reply

Your email address will not be published. Required fields are marked *