കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി ഒഴിവ്: അപേക്ഷ ആഗസ്റ്റ് 27വരെ

തിരുവനന്തപുരം:കെഎസ്ആർടിസി സ്വിഫ്റ്റിൽ മാനേജർ കം മൾട്ടി ടാസ്കിങ് ടെക്നിക്കൽ സൂപ്പർവൈസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യാരായ ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 27 വരെ ഓൺലൈനായി അപേക്ഷിക്കാം. വൈകീട്ട് 5 മണിക്ക് മുമ്പായി നൽകുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

സെൻറർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. ഫ്രണ്ട് ഓഫീസ് മാനേജർ കം മൾട്ടി ടാസ്കിങ് ടെക്നിക്കൽ സൂപ്പർവൈസർ തസ്തികയിൽ ആകെ 1 ഒഴിവാണുള്ളത്. 55 വയസ്സാണ് പ്രായ പരിധി. അപേക്ഷകർ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, ഏതെങ്കിലും ട്രേഡിൽ ഐ.ടി.ഐ, മൈക്രോസോഫ്റ്റ് ഓഫീസിൽ പ്രാവീണ്യം (വേഡ്, എക്സൽ) പ്രൊഫഷണൽ സ്ഥാപനത്തിൽ സമാനമായ റോളിൽ 15 വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകൾ ഉള്ളവരായിരിക്കണം.

ഉദ്യോഗാർഥികൾ ഓഫീസ് സമയത്തിനപ്പുറത്തേക്ക്ജോ ലി ചെയ്യാൻ തയ്യാറുള്ളവരായിരിക്കണം. മാത്രമല്ല കെ.എസ്.ആർ.ടി.സിയുടെ എല്ലാ ഡിപ്പോകളിലും സഞ്ചരിക്കാൻ തയ്യാറുണ്ടായിരിക്കണം. 35000 രൂപയാണ് പ്രതിമാസ ശമ്പളം. ഉദ്യോഗാർഥികൾക്ക് സെൻ്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെൻ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങളറിയാം.

 

Leave a Reply

Your email address will not be published. Required fields are marked *