കുംഭമേളയിൽ സ്നാനം ചെയ്ത് കെജിഎഫ് നായിക

മഹാകുംഭമേളയിൽ പങ്കെടുത്ത് കെജിഎഫ് താരം ശ്രീനിധി ഷെട്ടി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലെ കുംഭമേളയിൽ പങ്കെടുക്കുക എന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു എന്നും, വലിയ തയാറെടുപ്പുകളില്ലാതെ എത്തിച്ചേർന്നതിൽ സന്തോഷമുണ്ടെന്നും ശ്രീനിധി പറഞ്ഞു.

ശ്രീനിധി ഷെട്ടിയുടെ വാക്കുകൾ ഇങ്ങനെ: “പ്രയാഗ് എന്നെ ശരിക്കും വിളിച്ചത് പോലെ തോന്നുന്നു. ഞാൻ ജോലിയുടെ തിരക്കിലായിരുന്നു. തുടക്കത്തിൽ എനിക്ക് ഇങ്ങോട്ട് വരാൻ യാതൊരു പദ്ധതിയുമുണ്ടായിരുന്നില്ല. പിന്നെ ഓരോന്ന് ഓരോന്നായി വഴിക്കുവഴിയെ സംഭവിച്ചു. ഞാൻ എന്റെ ഫ്ലൈറ്റുകൾ ബുക്ക് ചെയ്തു, താമസം ശരിയായി. ഒരു ബാക്ക്പാക്ക് തയാറായി. ഇപ്പോൾ ഞാൻ ഇവിടെ എത്തിയിരിക്കുന്നു.”

ശലക്ഷങ്ങൾക്കിടയിൽ ഞാനും വഴികൾ തിരയുന്നു. എന്റെ അവസാന നിമിഷത്തെ പ്ലാനുകളിലേക്ക് എന്റെ അച്ഛൻ സന്തോഷത്തോടെ ചാടിവന്നു. ഇത് എല്ലാവരുടെയും ജീവിതത്തിലും ഒരിക്കൽ മാത്രം നടക്കുന്ന കാര്യമാണ്. അതിൽ ചോദ്യങ്ങളൊന്നും ഉണ്ടായില്ല. ഇത് ജീവിതകാലത്തേക്ക് മുഴുവൻ പതിഞ്ഞ ഒരു അനുഭവവും ഓർമയുമായി.”

Leave a Reply

Your email address will not be published. Required fields are marked *