അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ഒഴിവു വന്നിട്ടുള്ള ക്ലർക്ക്, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എന്നീ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായ സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ ക്ലർക്ക്/ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് ക്ലർക്കിന്റെ ഒഴിവിലേക്കും ജൂനിയർ സൂപ്രണ്ട്/ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് II തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ഒഴിവിലേക്കും അപേക്ഷിക്കാം.

ക്ലർക്ക് തസ്തികയിൽ അപേക്ഷിക്കുന്നവർ കമ്പ്യൂട്ടറിൽ ഡാറ്റാ എൻട്രി ചെയ്യുന്നതിൽ പ്രാവീണ്യമുള്ളവരായിരിക്കണം. (ശമ്പള സ്കെയിൽ – ക്ലർക്ക് 26,500-60,700), (ശമ്പള സ്കെയിൽ – ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ – 43,400-91,200). മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആർ പാർട്ട് – I, റൂൾ-144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ വകുപ്പ് മേധാവികൾ മുഖേന സമർപ്പിക്കണം. അപേക്ഷകൾ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, ടിസി 43/1039, കൊച്ചാർ റോഡ്, ചെന്തിട്ട, ചാല പി ഒ, തിരുവനന്തപുരം 36 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2464240.

Leave a Reply

Your email address will not be published. Required fields are marked *