ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം; 3,548 ഒഴിവ്; ബിരുദം മതി

ഇന്ത്യൻ റെയിൽവേയിൽ ജോലി Job in Indian Railways നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. ഗ്രാജുവേറ്റ് വിഭാഗത്തിൽ 3,548 ഒഴിവുകളാണ് ഉള്ളത്. ബിരുദം യോഗ്യതയുള്ളവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 06.

ഒഴിവുകൾ

  • ഗുഡ്സ് ട്രെയിൻ മാനേജർ : 2,750 ഒഴിവുകൾ
  • സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് : 371 ഒഴിവുകൾ
  • ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് : 300 ഒഴിവുകൾ
  • ചീഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ : 127 ഒഴിവുകൾ

യോഗ്യത

  • അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം പാസായിക്കണം.
  • അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല
  • അപേക്ഷകർ 2026 നവംബർ 06-ന് മുൻപ് യോഗ്യത നേടിയിരിക്കണം.
  • പ്രായപരിധി : 18 മുതൽ 33 വയസ്സ് വരെ. SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും, OBC (NCL) ഉദ്യോഗാർത്ഥികൾക്ക് 3 ​​വർഷവും ഇളവ് ലഭിക്കും.

അപേക്ഷാ ഫീസ്: പൊതു വിഭാഗക്കാർക്ക് 500 രൂപ ആണ് അപേക്ഷാ ഫീസ്. പരീക്ഷ എഴുതുന്നവർക്ക് ഇതിൽ 400 രൂപ റീഫണ്ട് ലഭിക്കും. SC/ST, ഭിന്നശേഷിക്കാർ, സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ, ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർക്ക് 250 രൂപ ആണ് ഫീസ്. പരീക്ഷ എഴുതുന്നവർക്ക് മുഴുവൻ തുകയും റീഫണ്ട് ലഭിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയ: കംപ്യുട്ടർ ബേസ്ഡ് ടെസ്റ്റ് (CBT) 1,2 പരീക്ഷകൾ, രേഖകളുടെ പരിശോധന (DV), മെഡിക്കൽ പരിശോധന എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. CBT 1-ൽ 90 മിനിറ്റിനുള്ളിൽ 100 ചോദ്യങ്ങളുണ്ടാകും.

ജനറൽ അവയർനസിൽ 40, മാത്തമാറ്റിക്സിൽ 30, റീസണിംഗിൽ 30 ചോദ്യങ്ങളാണ്. CBT 2-ൽ 90 മിനിറ്റിൽ 120 ചോദ്യങ്ങളുണ്ടാകും. ജനറൽ അവയർനസ് 50, മാത്തമാറ്റിക്സ് 35, റീസണിംഗ് 35 എന്നിങ്ങനെയാണ് വിഷയങ്ങൾ. രണ്ട് പരീക്ഷകളിലും തെറ്റായ ഓരോ ഉത്തരത്തിനും 1/3 മാർക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.rrbapply.gov.in/assets/forms/CEN_06_2026_NTPC_G.pdf

Leave a Reply

Your email address will not be published. Required fields are marked *