കോഴിക്കോട്: കാറ്ററിങ് യൂണിറ്റില്‍നിന്ന് വാങ്ങിയ ഭക്ഷണത്തിൽ പുഴു. കല്ലാച്ചിയിലെ കാറ്ററിങ് യൂണിറ്റിൽ നിന്ന് വാങ്ങിയ അൽഫാമിലാണ് പുഴു. സംഭവത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി യൂണിറ്റ് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി.

പരിശോധനയിൽ കാറ്ററിങ് യൂണിറ്റില്‍ നിന്ന് കൂടുതല്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു.
കാറ്ററിങ് യൂണിറ്റില്‍നിന്ന് വാങ്ങിയ അല്‍ഫാം കഴിച്ചുതുടങ്ങിയപ്പോഴാണ് പുഴുവരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അൽഫാം കഴിച്ചയാള്‍ക്ക് വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സ തേടി. തുടർന്ന് ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയ കാര്യം ആരോഗ്യ വിഭാഗത്തിൽ അറിയിച്ചു. തുടർന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്.
ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ കാറ്ററിങ് യൂണിറ്റ് അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. ഭക്ഷണം കഴിച്ചയാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്
